തെരുവുനായ്ക്കൾ നാട്ടുകാർക്ക് ഭീഷണി
text_fields(പ്രതീകാത്മക ചിത്രം)
കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ടൗൺ, കിഴവൂർ വാർഡുകളിൽ തെരുവുനായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. വഴിയിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നത് പതിവായി. കഴിഞ്ഞദിവസം ഇവിടെ നിരവധിപേർക്ക് കടിയേറ്റു. സ്കൂളിലേക്ക് പോകുന്ന കുട്ടികളും വീടിന് വെളിയിലേക്കിറങ്ങുന്ന സ്ത്രീകളും ഭീതിയിലാണ്.
പഞ്ചായത്ത് അധികാരികൾ, വാർഡ് മെംബർമാർ എന്നിവരോട് നിരവധിതവണ പരാതികൾ പറഞ്ഞിട്ടും പരിഹാരനടപടി സ്വീകരിക്കാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എസ്.എസ്. മൻസിൽ സുബൈദ ശരീഫ്, സജീവ് മൻസിലിൽ മിനി, കടയടികത്ത് ഷരീഫിന്റെ ഭാര്യ എന്നിവർ നായുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടികൾ ഉണ്ടായില്ലെങ്കിൽ പഞ്ചായത്തിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

