Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightചിൽഡ്രൻസ് ഹോമിൽനിന്ന്...

ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ ആറ് പെൺകുട്ടികളെ കണ്ടെത്തി

text_fields
bookmark_border
ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ ആറ് പെൺകുട്ടികളെ കണ്ടെത്തി
cancel
camera_alt

representational image

കൊ​ട്ടി​യം: മ​യ്യ​നാ​ട് ഗേ​ൾ​സ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ​നി​ന്ന് കാ​ണാ​താ​യ ആ​റ് പെ​ൺ​കു​ട്ടി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി. കി​ളി​കൊ​ല്ലൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി​ക​ളെ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് സം​ഘ​മാ​ണ് തി​രി​ച്ച​റി​ഞ്ഞ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​ര​വി​പു​രം പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ വി​വ​രം ഹോം ​അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി​യ കു​ട്ടി​ക​ൾ സ്റ്റൂ​ൾ ഉ​പ​യോ​ഗി​ച്ച് മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് പോ​യ​തെ​ന്ന്​ വ്യ​ക്ത​മാ​യി. ഉ​ട​ൻ ത​ന്നെ ഇ​ര​വി​പു​രം പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വെ പൊ​ലീ​സി​ന​ട​ക്കം വി​വ​ര​ങ്ങ​ൾ കൈ​മാ​റി. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഒ​മ്പ​തോ​ടെ ട്രെ​യി​ൻ കാ​ത്ത് പ്ലാ​റ്റ്ഫോ​ഫോ​മി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്.

ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് മു​ന്നിൽ ഹാ​ജ​രാ​ക്കി​യ കു​ട്ടി​ക​ളെ സി.​ഡ​ബ്ല്യു.​സി​യു​ടെ കീ​ഴി​ൽ ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹി​ത​യി​ലേ​ക്ക് മാ​റ്റും. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കൗ​ൺ​സലി​ങ്​ ന​ൽ​കും. നാ​ല് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കു​ട്ടി​ക​ളെ അ​വ​രോ​ടൊ​പ്പം വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girlschildrens homefound
News Summary - Six missing girls have been found from the childrens home
Next Story