സിൽവർലൈൻ: കല്ലിടുന്നതിനെതിരെ കൊട്ടിയത്ത് ഇരകൾ ആത്മഹത്യക്കൊരുങ്ങി
text_fieldsസിൽവർലൈനിന് കല്ലിടുന്നതിൽ പ്രതിഷേധിച്ച് കൊട്ടിയത്ത് ആത്മഹത്യ ഭീഷണി മുഴക്കിയ
ഗൃഹനാഥനെയും കുടുംബത്തെയും ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു
കൊട്ടിയം: സിൽവർലൈനിന് കല്ലിടുന്നതിൽ പ്രതിഷേധിച്ച് കൊല്ലം കൊട്ടിയത്ത് മൂന്നു കുടുംബങ്ങൾ ആത്മഹത്യ ഭീഷണി മുഴക്കി. വീടിനകത്ത് കയറി കതകടച്ച ഒരു കുടുംബത്തെ, കതക് പൊളിച്ച് അകത്തുചെന്ന പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് അധികൃതർ കല്ലിടൽ നിർത്തിവെച്ചു.
തിങ്കളാഴ്ച രാവിലെ ആദിച്ചനല്ലൂർ തഴുത്തല വഞ്ചിമുക്കിനടുത്തെ വീട്ടിൽ കല്ലിടവെ വീട്ടമ്മ സിന്ധു കുഴഞ്ഞുവീണു. ഇവർ പിന്നീട് മകളേയും കൂട്ടി അകത്തു കയറി മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. കതക് ചവിട്ടിത്തുറന്നാണ് പൊലീസ് ഇവരെ പിന്തിരിപ്പിച്ചത്.
ഇതിനടുത്തുള്ള റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയകുമാറും ഭാര്യയും മകളും പെട്രോളും ലൈറ്ററുമായി ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് ഡെപ്യൂട്ടി കലക്ടറും തഹസിൽദാരും സ്ഥലത്തെത്തി ചർച്ച നടത്തി. മറ്റൊരു വീട്ടിൽ ഗൃഹനാഥനായ അജയകുമാറും ഭാര്യയും ഗേറ്റ് പൂട്ടി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. ഇതോടെ തിങ്കളാഴ്ചത്തെ കല്ലിടലും അളവും ഉദ്യാഗസ്ഥർ നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

