ഇടറോഡ് അടച്ച് ഓട നിർമാണം; 30ഓളം കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsഉമയനല്ലൂർ കടമ്പാട്ടുമുക്കിന് സമീപം റോഡ് അടച്ചുള്ള ഓട നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു
കൊട്ടിയം: ദേശീയപാതക്കരികിലുള്ള ഇടറോഡ് അടച്ചുള്ള ഓട നിർമാണം മുപ്പതോളം കുടുംബങ്ങളെ ദുരിതത്തിലാക്കി. ഉമയനല്ലൂർ കടമ്പാട്ടുമുക്കിനടുത്ത് ദേശീയ പാതയിൽനിന്ന് വടക്കോട്ട് വീടുകളിലേക്കുള്ള റോഡ് അടച്ച് ഓടനിർമാണത്തിനായി കുഴിയെടുത്തതാണ് ബുദ്ധിമുട്ടായത്.
ഓടക്കായി വലിയ കുഴിയെടുത്തെങ്കിലും നിർമാണം നീളുകയാണ്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഓട മറികടക്കാൻ തടി വെച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമല്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് അടച്ചതോടെ ഇരുചക്രവാഹനങ്ങളടക്കം വീടുകളിൽനിന്ന് പുറത്തിറക്കാൻ പറ്റാത്ത നിലയിലാണ്.
സുഖമില്ലാത്തവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫിയുടെ നേതൃത്വത്തിൽ ഓട നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തി. പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കരാർ കമ്പനിയുടെ ഓഫിസിലേക്ക് മാർച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

