Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഅപകടത്തിന്റെ...

അപകടത്തിന്റെ നടുക്കംമാറാതെ ഉമയനല്ലൂർ പട്ടരുമുക്ക് നിവാസികൾ

text_fields
bookmark_border
അപകടത്തിന്റെ നടുക്കംമാറാതെ ഉമയനല്ലൂർ പട്ടരുമുക്ക് നിവാസികൾ
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​റും ലോ​റി​യും

കൊ​ട്ടി​യം: ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ അ​പ​ക​ട​ത്തി​ന്റെ ന​ടു​ക്കം മാ​റാ​തെ ഉ​മ​യ​ന​ല്ലൂ​ർ പ​ട്ട​രു​മു​ക്ക് നി​വാ​സി​ക​ൾ. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ വ​ലി​യ​ശ​ബ്ദം കേ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​ത്. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്ന കാ​റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന യു​വാ​ക്ക​ളെ​യും, കാ​ലു​ക​ൾ​ക്കും മ​റ്റും ഗു​രു​ത​ര പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ക്കു​ന്ന ലോ​റി ഡ്രൈ​വ​റെ​യു​മാ​ണ് ക​ണ്ട​ത്. ഒ​ട്ടും സ​മ​യം ക​ള​യാ​തെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന ആ​ളെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കാ​റി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന യു​വാ​ക്ക​ളെ പു​റ​ത്തെ​ടു​ത്ത് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​റെ​ടു​ത്തി​ട്ടു​ള്ള ക​മ്പ​നി​യു​ടെ ടാ​ങ്ക​ർ ലോ​റി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ഡ്രൈ​വ​ർ തു​ട​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ലോ​റി​ക്ക് മു​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന പ​ര​വൂ​ർ ക​ല​ക്കോ​ട് പാ​ല​വി​ള തെ​ക്ക​തി​ൽ​ഷാ​ജി​യു​ടെ​യും ജാ​സ്മി​ന്റെ​യും മ​ക​ൻ ചാ​ൾ​സ് (22), ക​ല​ക്കോ​ട് തൊ​ടി​യി​ൽ വീ​ട്ടി​ൽ​സെ​ട്രി​ക്കി​ന്റെ​യും വ​ൽ​സ​ല​യു​ടെ​യും മ​ക​ൻ സാ​ൻ ജോ (22) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ലോ​റി ഡ്രൈ​വ​ർ ബീ​ഹാ​ർ സ്വ​ദേ​ശി ച​ന്ദേ​ശ്വ​ർ പ്ര​സാ​ദ് (55) ഗു​രു​ത​ര പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യ യു​വാ​ക്ക​ൾ മ​ര​ണ​ത്തി​ലും ഒ​ന്നി​ച്ചു

പ​ര​വൂ​ർ: ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യ യു​വാ​ക്ക​ൾ മ​ര​ണ​ത്തി​ലും ഒ​ന്നി​ച്ചു. കു​ട്ടി​ക്കാ​ലം മു​ത​ൽ ഒ​രു​മി​ച്ച് ക​ളി​ച്ചു​വ​ള​ർ​ന്ന ചാ​ൾ​സും സാ​ൻ​ജോ​യും എ​വി​ടെ​പ്പോ​യാ​ലും ഒ​രു​മി​ച്ചാ​യി​രു​ന്നു യാ​ത്ര. മ​ര​ണ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യും ഇ​വ​ർ ഒ​രു​മി​ച്ചാ​യി എ​ന്ന​താ​ണ് പ്രി​യ​പ്പെ​ട്ട​വ​രെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ചാ​ൾ​സും സാ​ൻ​ജോ​യും അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ്. ഹോ​ട്ട​ൽ മാ​നേ​ജ്മെൻറ് കോ​ഴ്സ് പാ​സാ​യ സാ​ൻ​ജോ കോ​വ​ള​ത്തെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹോ​ട്ട​ലി​ൽ ജോ​ലി നോ​ക്കി വ​രി​ക​യാ​ണ്. ആ​റ്റി​ങ്ങ​ൽ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ചാ​ൾ​സ്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ട്ടി​യം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKollam NewsumayanallurdeadsAccidents
News Summary - Residents of Umayanallur Pattarumukku remain unfazed by the accident
Next Story