ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി വെള്ളമൊഴുകി
text_fieldsകൊട്ടിയം മൈലക്കാട്ട് ദേശീയപാതയോരത്ത് പൈപ്പ് പൊട്ടി റോഡിൽ വെള്ളം നിറഞ്ഞപ്പോൾ
കൊട്ടിയം: ദേശീയപാത പുനർനിർമാണത്തിനിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി മൈലക്കാടും പരിസരവും വെള്ളക്കെട്ടായി. തിങ്കളാഴ്ച രാവിലെ പൈപ്പ്പൊട്ടിയെങ്കിലും അധികൃതരെ അറിയിക്കാൻ വൈകിയതിനാൽ വൈകുന്നേരം വരെ വെള്ളം ഒഴുക്ക് തുടർന്നു. പൈപ്പ് പൊട്ടൽ പതിവായ തോടെ ജനത്തിന് കുടിവെള്ളം കിട്ടാത്ത അവസ്ഥയായി. വേനൽകാലത്ത് കുടിവെള്ള പൈപ്പ് പൊട്ടിക്കുന്നതിനെ തിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ശീമാട്ടി ജെ.എസ്.എം ആശുപത്രിക്ക് സമീപം പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടന്നതിനാൽ ഏതാനും ദിവസം കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മൈലക്കാട്ടും പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയത്.

