Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഭ​ക്ഷ​ണ​ത്തി​ന്‍റെ...

ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടതിന്​ ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച​വ​ർ പി​ടി​യി​ൽ

text_fields
bookmark_border
ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടതിന്​ ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച​വ​ർ പി​ടി​യി​ൽ
cancel

കൊ​ട്ടി​യം: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച പ​ണം ആ​വ​ശ്യ​പ്പെ​ട്ട ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച സം​ഘ​ത്തെ കൊ​ട്ടി​യം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ത​ഴു​ത്ത​ല വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ൻ​ഷാ​ദ് (27), കൊ​ട്ടി​യം അ​ഖി​ൽ നി​വാ​സി​ൽ അ​ഖി​ൽ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 28ന് ​രാ​ത്രി ക​ണ്ണ​ന​ല്ലൂ​രൂ​ള്ള ബി​സ്​​മി ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പു​റ​ത്തേ​ക്ക് പോ​യ ഇ​വ​രോ​ട് കൗ​ണ്ട​റി​ലി​രു​ന്ന നു​ജും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹോ​ട്ട​ലി​രു​ന്ന ക​ണ്ണാ​ടി​പ്പെ​ട്ടി അ​ടി​ച്ചു​ട​ച്ച് ചി​ല്ല് ക​ഷ​ണം എ​ടു​ത്ത് ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കൗ​ണ്ട​റി​ലെ പ​ണം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഹോ​ട്ട​ലു​ട​മ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഷ​റ​ഫി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​വ​ർ ഹോ​ട്ട​ൽ അ​ടി​ച്ച് ത​ക​ർ​ത്ത​തി​ൽ 10000 രൂ​പ​യു​ടെ ന​ഷ്​​ടം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ഹോ​ട്ട​ലു​ട​മ​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​ളെ ത​ഴു​ത്ത​ല നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ ജിം​സ്റ്റ​ൽ എം.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്, ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - person who attacked the hotel owner arrested
Next Story