ഇത്തിക്കരയിൽ പച്ചത്തുരുത്ത് പദ്ധതി തുടങ്ങി
text_fieldsപച്ചത്തുരുത്ത് പദ്ധതി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
കൊട്ടിയം: 'പച്ചത്തുരുത്ത് -2024 'ന്റെ ജില്ലതല ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംസ്ഥാന ഹരിത കേരള മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ രണ്ടര ഏക്കറിലാണ് പദ്ധതി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിൽ പ്രവർത്തനം ഏറ്റെടുത്തുനടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് നിർമല വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അമ്മിണിയമ്മ, എസ്.കെ. ചന്ദ്രകുമാർ, ടി.ആർ. സജില, എൻ. ശാന്തിനി, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ. ആശാദേവി, പ്രജി ശശിധരൻ എന്നിവർ സംസാരിച്ചു.

