യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsകൊട്ടിയം: യുവാവിനെ ആക്രമിച്ച കേസിൽ നാൽവർ സംഘത്തിലെ ഒരാളെ കൊട്ടിയം െപാലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് തേജസ് നഗർ 76 ഫാത്തിമ മൻസിലിൽ സെയ്ദ്അലി (24) ആണ് പിടിയിലായത്. തഴുത്തല ചേരിമുക്ക് വിളയിൽ വീട്ടിൽ നജി(42)മിനെയാണ് ആക്രമിച്ചത്. 17ന് രാത്രി എട്ടോടെ നജിമും കുടുംബവും താമസിക്കുന്ന തഴുത്തല പേരയം ചേരിയിൽ ചേരിമുക്കിലുള്ള വിളയിൽ വീട്ടിൽ കയറിയായിരുന്നു ആക്രമണം.
ചാത്തന്നൂർ എ.സി.പി ജി. ഗോപകുമാറിന്റെ നിർദേശാനുസരണം കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത് ജി. നായർ, രമ്യ, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

