കിണർ കുഴിക്കുന്നതിനിടെ വജ്രം പോലുള്ള പാറ കണ്ടെത്തി
text_fieldsസ്വർണ നിറമുള്ള കല്ല് കണ്ടെത്തിയ കിണർ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നു. ഇൻസെറ്റിൽ കല്ല്
കൊട്ടിയം: കിണർ കുഴിക്കുന്നതിനിടയിൽ വജ്രം പോലുള്ള മഞ്ഞ നിറത്തിലുള്ള പാറ കണ്ടെത്തി. തഴുത്തല ഖാദിസിയ്യക്ക് സമീപം അനിൽകുമാർ, ഗിരീഷ് എന്നിവർ ചേർന്ന് നിർമിച്ചുകൊണ്ടിരിക്കുന്ന വീടിന് മുന്നിൽ കിണർ കുഴിക്കുന്നതിനിടെയാണ് സ്വർണനിറത്തിലുള്ള പാറ കണ്ടെത്തിയത്.
70 അടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് ഇത് ശ്രദ്ധയിൽപെട്ടത്. വീട്ടുകാർ ഉടൻതന്നെ ഗ്രാമപഞ്ചായത്ത് അംഗം ശ്യാംപ്രവീണിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജില്ല ഭരണകൂടത്തെ വിവരമറിയിച്ചതനുസരിച്ച് സബ് കലക്ടർ ചേതൻ കുമാർ മീണ, അസി. ജിയോളജിസ്റ്റ് വീണ എം.നായർ, തഹസിൽദാർ ശശിധരൻ, വില്ലേജ് ഓഫിസർ ഷൈൻ എന്നിവർ സ്ഥലത്തെത്തി. പതിനഞ്ചേമുക്കാൽ കിലോയോളം വരുന്ന നിറമുള്ള കല്ലുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ജെം ലാബിലേക്ക് പരിശോധനക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

