പത്ത് വയസ്സുകാരിയുടെ മുന്നിൽ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
text_fieldsകൊട്ടിയം: പത്ത് വയസ്സുകാരിയുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം വെൺമണിച്ചിറ ചരുവിള വീട്ടിൽ ഷെമീർ (37) ആണ് പിടിയിലായത്. ഇയാൾ മദ്യപിച്ച് പെൺകുട്ടിയുടെ നേരെ നഗ്നത പ്രദർശിപ്പിക്കുകയും കവിളത്ത് അടിക്കുകയുമായിരുന്നു. കുടുംബത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ പ്രകാരം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. ഇയാളെ കൊട്ടിയം കൊട്ടുമ്പുറം എന്ന സ്ഥലത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി എസ്.ഐമാരായ സുജിത് ജി. നായർ, എസ്.ആർ. സംഗീത, പി.ജി. അഷ്ടമൻ, സി.പി.ഒ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

