Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightദേശീയപാത:...

ദേശീയപാത: സ്ഥലമേറ്റെടുപ്പ്​ ഇനിയും നീളാൻ സാധ്യത

text_fields
bookmark_border
ദേശീയപാത: സ്ഥലമേറ്റെടുപ്പ്​ ഇനിയും നീളാൻ സാധ്യത
cancel

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​ക്കു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കാ​ൻ സാ​ധ്യ​ത​യേ​റു​ന്നു. കോ​ട​തി​ക​ളി​ലെ കേ​സു​ക​ളും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഭൂ​വു​ട​മ​ക​ൾ യ​ഥാ​ർ​ഥ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തു​മാ​ണ് വൈ​ക​ലി​ന്​ കാ​ര​ണ​മാ​കു​ന്ന​ത്. പ​ള്ളി​മു​ക്കി​ലെ സ്ഥ​ല​മേ​റ്റെ​ടു​പ്പ് വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫി​സ് പ​രി​ധി​യി​ൽ ശ​ക്തി​കു​ള​ങ്ങ​ര മു​ത​ൽ ഇ​ത്തി​ക്ക​ര വ​രെ പ​ത്ത് ഹെ​ക്ട​റോ​ളം സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

ഇ​തി​ൽ അ​ഞ്ച​ര ഹെ​ക്ട​റോ​ളം സ്ഥ​ലം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പ​ല​രും പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​കു​ന്നി​ല്ല. ഏ​റ്റെ​ടു​ക്കാ​നാ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടും ഇ​നി​യും ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​യി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ത്തി​ന്റെ ഉ​ട​മ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​പ്പ​റ്റ​ണ​മെ​ന്നാ​ണ്​ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന്​ എ​തി​രെ കൊ​ല്ലം, പ​ര​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി​ക​ളി​ലും ഹൈ​കോ​ട​തി​യി​ലു​മാ​യാ​ണ് കേ​സു​ക​ൾ നി​ല​വി​ലു​ള്ള​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച കേ​സു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഭൂ​വു​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ദ്രു​ത​ഗ​തി​യി​ലാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളും മ​റ്റും പൊ​ളി​ച്ചു​മാ​റ്റു​ന്ന ജോ​ലി​ക​ളും വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ലു​ള്ള കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land acquisition
News Summary - National Highway: Land acquisition is likely to continue
Next Story