വീട്ടിൽ കയറി യുവാവിനെ വെട്ടിയ സംഭവം: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
text_fieldsസജാദ്, സബീർ, നൗഫൽ
കൊട്ടിയം: സിത്താര ജങ്ഷന് സമീപം വീട്ടിൽ കയറി യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിലായി. കഴിഞ്ഞ ജൂലൈ 19ന് ഉച്ചക്ക് രോഹിണി വീട്ടിൽ പൊട്ടാസ് എന്നു വിളിക്കുന്ന നിഷാദിനെയാണ് വീട്ടിൽ കയറി തലയിലും കൈകളിലും വെട്ടിയത്.
വടക്കേവിള അയത്തിൽ പൂന്തോപ്പ് വയലിൽ, വയലിൽ പുത്തൻവീട്ടിൽ സജാദ് (33), കൊട്ടിയം ഉമയനല്ലൂർ പട്ടര്മുക്കിൽ ഫൗസിയ മൻസിലിൽ സബീർ (22), ഇരവിപുരം വാളത്തുംഗൽ സുൽബത്ത് മൻസിലിൽ നൗഫൽ (30) എന്നിവരാണ് പിടിയിലായത്. ഈ കേസിലെ ആറ് പ്രതികളെ മുമ്പ് പലപ്പോഴായി പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം കാസർകോട്, ബംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിൽ ഒളിവിലായിരുന്ന പ്രതികൾ തിരികെ നാട്ടിൽ എത്തിയതായി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്.
കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൻ, എസ്.ഐമാരായ സുജിത് ജി. നായർ, റഹീം, ഷിഹാസ്, ജഹാംഗീർ, ശ്രീകുമാർ, അഷ്ടമൻ, ഗിരീഷ്, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ ദീപു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

