പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
text_fieldsശരത്ത്
കൊട്ടിയം: പതിനാലുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാൾ പിടിയിലായി. പത്തനംതിട്ട ഏനാത്ത് ഏനാദിമംഗലം കുറുമ്പക്കര ചരുവിള വടക്കതിൽ എസ്. ശരത്ത് (24) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുമ്പ് വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വന്ന ഇയാൾ പെൺകുട്ടിക്ക് രഹസ്യമായി മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത് ചങ്ങാത്തതിലാകുകയായിരുന്നു. തുടർന്ന് 22 ന് രാത്രി 11ന് പെൺകുട്ടിയെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് വിളിച്ചിറക്കി ബൈക്കിൽ ഇയാളുടെ വീടിനടുത്തുള്ള ഷെഡിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
പൊലീസ് നടത്തിയ ഉൗർജിതമായ അന്വേഷണത്തിൽ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തി. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടതിനെതുടർന്ന് ഇയാൾക്കെതിരെ പോക്സോ പ്രകാരവും ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ് രജിസ്റ്റർ ചെയ്തു. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാർ, കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൽ, എസ്.ഐമാരായ സംഗീത എസ്.ആർ, അഷ്ടമൻ പി.ജി, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ ബുഷ്റ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

