ബീച്ചിെൻറ പേര് താന്നിയോ മുക്കമോ? വിവാദം രൂക്ഷം
text_fieldsമുക്കം ബീച്ച്
കൊട്ടിയം: ഏറെക്കാലമായി മയ്യനാട് നിവാസികൾ ചോദിക്കുന്നതാണ് മയ്യനാട് പഞ്ചായത്തിലെ ഏക ബീച്ചിെൻറ പേര് എന്താണെന്ന്. താന്നി ബീച്ച് എന്നാണ് അറിയപ്പെടുന്നതെങ്കിലും ബീച്ചുള്ളത് മുക്കത്താണ്.
അതുകൊണ്ട് മുക്കം ബീച്ച് എന്ന് നാമകരണം ചെയ്യണമെന്നാണ് മുക്കം നിവാസികൾ ആവശ്യപ്പെടുന്നത്. മയ്യനാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡായ മുക്കത്താണ് ടൂറിസം വകുപ്പ് ബീച്ച് സ്ഥാപിച്ചത്.
പഞ്ചായത്തിെൻറ രേഖകളിലും ടൂറിസം രേഖകളിലും മുക്കം ബീച്ച് എന്നാക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. താന്നിയുടെ ഭൂരിഭാഗവും കോർപറേഷൻ പരിധിയിലാണ്.
മയ്യനാട് പഞ്ചായത്ത് എം. നൗഷാദ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് ബീച്ചിെൻറ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ബീച്ചിന് താന്നി ബീച്ചെന്ന് നാമകരണം ചെയ്തപ്പോൾതന്നെ മുക്കം ബീച്ച് എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ പറഞ്ഞു.

