
അവിഹിതബന്ധം ചോദ്യം ചെയ്തതിന് കൊലപ്പെടുത്താൻ ശ്രമം: യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
text_fieldsകൊട്ടിയം: കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ, മരിച്ച യുവതിയുടെ മരണം കൊലപാതകമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈലാപ്പൂര് പള്ളി ജങ്ഷനടുത്ത് തൊടിയില്‍ പുത്തന്‍വീട്ടില്‍ ബിലാല്ഹൗസില് നിഷാനയെന്ന സുമയ്യ (29)യുടെ മരണം കൊലപാതകമാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് നിസാമിനെ (39) കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാവിലെ സുമയ്യയെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ അടുത്തുള്ള ക്ലിനിക്കിലും സ്വകാര്യ മെഡിക്കല്‍ കോളജിലും കൊട്ടിയത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയ ശേഷം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ, ഞായറാഴ്ച മരിച്ചു. മൊഴിയിലെ വൈരുധ്യമാണ് കേസിലെ ചുരുളഴിച്ചത്. താന്‍ കാണുമ്പോള്‍ സുമയ്യ ബോധരഹിതയായി കിടക്കുകയായിരുന്നെന്നാണ് നിസാം പൊലീസിനോട് പറഞ്ഞിരുന്നത്.
വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്ന ഭര്‍ത്താവിെൻറ അവിഹിതബന്ധം ഭാര്യ അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ െവച്ച് സുമയ്യയെ പിറകില്‍നിന്ന് കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്താനായിരുന്നു ഇയാളുടെ ലക്ഷ്യം.
എന്നാല്‍, സുമയ്യ പെട്ടെന്ന് അബോധാവസ്ഥയിലായതോടെ ബഹളം വെച്ച് ആളെ കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മുഹമ്മദ് ബിലാല്‍, ബിന്യാമിന്, അബ്ദുല്‍ മുഹൈമിന് എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
