Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightന​ട്ടെ​ല്ല്​...

ന​ട്ടെ​ല്ല്​ ത​ക​രാ​റാ​യ വീ​ട്ട​മ്മ സഹായം തേടുന്നു

text_fields
bookmark_border
ന​ട്ടെ​ല്ല്​ ത​ക​രാ​റാ​യ വീ​ട്ട​മ്മ സഹായം തേടുന്നു
cancel
camera_alt

ഷൈലജ

കൊ​ട്ടി​യം: ന​ട്ടെ​ല്ല്​ ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. മേ​വ​റം മ​ണ്ണാ​ണി​ക്കു​ളം ബി​സ്മി മ​ൻ​സി​ലി​ൽ എ. ​ഷൈ​ല​ജ​യാ​ണ് ചി​കി​ത്സാ​ചെ​ല​വു​ക​ൾ​ക്കാ​യി സ​ഹാ​യം തേ​ടു​ന്ന​ത്. ഭ​ർ​ത്താ​വ് ഹാ​ഷി​മി​െൻറ ഇ​രു​ക​ണ്ണു​ക​ൾ​ക്കും കാ​ഴ്ച​യി​ല്ല. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഏ​ക മ​ക​െൻറ വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്.

മാ​താ​വ് അ​സു​ഖ​ബാ​ധി​ത​യാ​യ​തോ​ടെ മ​ക​ന് ജോ​ലി​ക്ക്​ പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലാ​ണ് ചി​കി​ത്സ. ഇ​വ​ർ​ക്ക് സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ല.

ഏ​താ​നും വ​ർ​ഷം മു​മ്പ് ഒ​രു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും അ​ടി​യ​ന്ത​ര​ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ആ​ഴ്ച​തോ​റും ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​ന്​ ന​ല്ലൊ​രു തു​ക ചെ​ല​വാ​കു​ന്നു​ണ്ട്. ശ​സ്ത്ര​ക്രി​യ​ക്കാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ ഉ​ട​ൻ ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

നാ​ട്ടു​കാ​രും അ​യ​ൽ​ക്കാ​രും മ​റ്റും ന​ൽ​കി​യ സ​ഹാ​യം കൊ​ണ്ടാ​ണ് ഇ​തു​വ​രെ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യ​ത്. ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പോ​ലും പ​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

സു​മ​ന​സ്സു​ക​ൾ സ​ഹാ​യ​വു​മാ​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​െൻറ കൊ​ട്ടി​യം ശാ​ഖ​യി​ൽ ഇ​വ​രു​ടെ പേ​രി​ൽ 40577 1010 67172 എ​ന്ന ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്. KLGB0040577. ഫോ​ൺ: 7025985542.

Show Full Article
TAGS:treatment helpKottiyam
News Summary - housewife seeks help for back bone treatment
Next Story