Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്
text_fieldsbookmark_border
കടിയേറ്റ ആരിഫാ ബീവി
Listen to this Article
കൊട്ടിയം: തെരുവുനായുടെ കടിയേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. കൈയിൽ കടിച്ചു തള്ളിയിട്ട ശേഷം നായ് ഇവരുടെ മുഖത്ത് കടിക്കുകയായിരുന്നു. കൊട്ടിയം പേരയം ഡോൺ ബോസ്കോ കോളജിനടുത്ത് പൊലീസ് സ്റ്റേഷൻ റോഡിൽ മുബീനാ മൻസിലിൽ ആരിഫാബീവി (70) ക്കാണ് തെരുവുനായുടെ കടിയേറ്റത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അടുത്ത വീട്ടിൽ പോയ ശേഷം വീട്ടിലേക്ക് നടന്നു വരികയായിരുന്ന ഇവരെ പിന്തുടർന്നെത്തിയ തെരുവുനായ് ആക്രമിക്കുകയായിരുന്നു. സംഭവ സമയം അതുവഴി ബൈക്കിൽ വരികയായിരുന്നവരാണ് റോഡിൽ കിടന്ന ഇവരെ നായുടെ തുടർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന്, ഇവരെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, കൊല്ലം ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

