വിമുക്തഭടൻ തൂങ്ങിമരിച്ചനിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
text_fieldsതങ്കച്ചൻ
കൊട്ടിയം: വിമുക്തഭടനെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പന നല്ലില കൊച്ചുവീട്ടിൽ മേലതിൽ തങ്കച്ചൻ (82) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
രാവിലെ വീട്ടുജോലിക്കായി വന്ന സ്ത്രീയാണ് മൃതദേഹം കണ്ടത്. തങ്കച്ചനും മകനും മാത്രമാണ് ഇവിടെ താമസം. മകൻ പുലർച്ച തിരുവനന്തപുരം വിമാനത്താവളത്തിൽ സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോയിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പരിശോധനകൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ലിനി തങ്കച്ചൻ, സൂസൻ.

