എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ
text_fieldsഫൈസൽ, ബിലാൽ, വിപിൻ, സുമേഷ്, ആരതി
കൊട്ടിയം: എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേർ കൊട്ടിയം പൊലീസിന്റെ പിടിയിൽ. കിഴവൂർ ഫൈസൽ വില്ലയിൽ ഫൈസൽ (29), കരീപ്ര കുഴിമതിക്കാട് മാവിളവീട്ടിൽ വിപിൻ (32), കണ്ണൂർ ചെമ്പിലോട് ആരതിയിൽ ആരതി (30), കിളികൊല്ലൂർ പ്രഗതി നഗർ 51 മുന്നാസിൽ ബിലാൽ (35), കല്ലുവാതുക്കൽ പാമ്പുറം എസ്.എസ് ഭവനിൽ സുമേഷ് (26) എന്നിവരാണ് പിടിയിലായത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപനക്കായെത്തിച്ച 4.37 ഗ്രാം എം.ഡി.എം.എയാണ് ഒന്നാംപ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്കുമരുന്നെത്തിച്ചത്. രണ്ട് ഗ്രാം കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കൊട്ടിയം ഇൻസ്പെക്ടർ സുനിൽ, എസ്.ഐ ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാൻ, എസ്.സി.പി.ഒമാരായ സജു, സീനു, മനു, സി.പി.ഒമാരായ പ്രവീൺചന്ദ്, സന്തോഷ്ലാൽ, ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

