Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightനോമ്പുനോറ്റ്

നോമ്പുനോറ്റ് ആഴക്കടലിൽ

text_fields
bookmark_border
നോമ്പുനോറ്റ് ആഴക്കടലിൽ
cancel
camera_alt

മയ്യനാട് മുക്കത്തെ നോമ്പുകാരായ മത്സ്യത്തൊഴിലാളികൾ

കൊട്ടിയം: മയ്യനാട് മുക്കം ഭാഗത്തുനിന്ന് ഫൈബർ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ ഭൂരിഭാഗവും നോമ്പുകാരാണ്.

ഇടയത്താഴവും കഴിച്ച് സുബ്ഹ്​ നമസ്കാരവും കഴിഞ്ഞാണ് ഇവർ കടലിലേക്ക് പോകുന്നത്. രാവിലെ ഏഴരയോടെ തിരിച്ചെത്തുന്ന ഇവർ വലയിൽനിന്ന്​ മത്സ്യം എടുത്ത ശേഷം വീട്ടിലെത്തി അൽപനേരം വിശ്രമിക്കും.

അതിനുശേഷം നോമ്പു തുറക്കുന്നതുവരെ വലകൾ വൃത്തിയാക്കുന്ന തിരക്കിലായിരിക്കും. കടലിൽ പോകുന്നവരിൽ ഭൂരിഭാഗം പേരും നോമ്പുകാരാണ്.

രോഗബാധിതരായ ഏതാനും പേർക്കുമാത്രമാണ് നോമ്പില്ലാത്തത്. ഒരു മാസക്കാലം നോമ്പു നോക്കുന്നതിലൂടെ ശരീരത്തിന് ഒരു പ്രത്യേക സുഖമാണ് ലഭിക്കുകയെന്ന് ഇവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fishermanramadan
News Summary - fisherman going to by fasting
Next Story