കണ്ണനല്ലൂരിൽ കടക്ക് തീപിടിച്ചു
text_fieldsകൊട്ടിയം: കണ്ണനല്ലൂരിൽ വലിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടക്ക് തീപിടിച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ കെടുത്തിയതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. കണ്ണനല്ലൂർ കെ.എം.കെ. ബിൾഡ് വെയർ എന്ന ഇലക്ട്രിക്കൽ, പ്ലംബിങ്, സാനിറ്ററീസ് സാധനങ്ങൾ വിൽക്കുന്ന കടക്കാണ് തീപിടിച്ചത്. ഇലക്ട്രിക് വയറുകളും സ്വിച്ചും ബൾബുകളുമടക്കം നിരവധി സാധനങ്ങൾ കത്തിനശിച്ചു.
ഞായറാഴ്ച രാവിലെ ആറരയോടെ കെട്ടിടത്തിൽനിന്ന് വലിയ തോതിൽ തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് ഫയർഫോഴ്സിനെയും കടയുടമെയയും വിവരം അറിയിക്കുന്നത്.
കുണ്ടറനിന്ന് ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.