വീട്ടിലേക്കുള്ള വഴിയിലെ മദ്യപാനം ചോദ്യം ചെയ്തതിന് അക്രമം; മൂന്നംഗ സംഘം പിടിയിൽ
text_fieldsഅക്രമം നടത്തിയതിന് പിടിയിലായ മഹേഷ്, മനു, ഷൈൻകുമാർ എന്നിവർ
കൊട്ടിയം: വീട്ടിലേക്കുള്ള വഴിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിെൻറ പേരിൽ ദമ്പതികളെയും അയൽക്കാരെയും ആക്രമിക്കുകയും വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്നംഗ സംഘത്തെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
വെട്ടിലത്താഴം വയലിൽ പുത്തൻവീട്ടിൽ മഹേഷ് (കൊച്ചുവാവ), മനു, തുഷാര വീട്ടിൽ ഷൈൻകുമാർ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലിന് 11.30 ഓടെയായിരുന്നു സംഭവം. വെട്ടിലത്താഴം വെട്ടിലക്കാവ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന അനസിനെയും ഭാര്യയെയുമാണ് ഇവർ ആക്രമിച്ചത്.
കൊട്ടിയം ഇൻസ്പെക്ടർ സുജിത് സി. നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ രമാകാന്തൻ, ജയചന്ദ്രൻ, എ.എസ്.ഐ ഫിറോസ്, സി.പി.ഒ ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

