Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഡ്രൈവർക്ക്​...

ഡ്രൈവർക്ക്​ ദേഹാസ്വാസ്ഥ്യം; ബസ് തടികൾക്കിടയിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
ഡ്രൈവർക്ക്​ ദേഹാസ്വാസ്ഥ്യം; ബസ് തടികൾക്കിടയിലേക്ക് ഇടിച്ചുകയറി
cancel

കൊ​ട്ടി​യം: യാ​ത്ര​ക്കാ​രു​മാ​യി വ​രു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. സം​ഭ​വ​സ​മ​യം റോ​ഡി​ൽ വ​ഴി​യാ​ത്ര​ക്കാ​രോ മ​റ്റ് വാ​ഹ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ കൊ​ട്ടി​യം -ക​ണ്ണ​ന​ല്ലൂ​ർ റോ​ഡി​ൽ ത​ഴു​ത്ത​ല വ​ഞ്ചി​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ട്ടി​യ​ത്തു​നി​ന്ന് കു​ണ്ട​റ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സ് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ സ്​​റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം മു​ന്നോ​െ​ട്ട​ടു​ക്കു​മ്പോ​ഴാ​ണ് ഡ്രൈ​വ​ർ മു​ഖ​ത്ത​ല കി​ഴ​വൂ​ർ സ്വ​ദേ​ശി​യാ​യ ബി​നു​വി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ത​ടി​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ഓ​ടി​ക്കൂ​ടി​യ​വ​രും ചേ​ർ​ന്ന് ഡ്രൈ​വ​റെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബ​സി​ന് വേ​ഗം കു​റ​വാ​യ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentbus crashed
News Summary - driver's health issue; bus crashed into the woods
Next Story