യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsകൊട്ടിയം: എ.പി ജങ്ഷനിൽ വഴിത്തർക്കത്തെത്തുടർന്ന് ഇക്ബാൽ, റംസീന എന്നിവരെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതികൾ പിടിയിലായി.
തൃക്കോവിൽവട്ടം കുറുമണ്ണ കല്ലഴികത്ത് വീട്ടിൽ ആർ. വിവേക് (26), തൃക്കോവിൽവട്ടം കുറുമണ്ണ ലതിക ഭവനിൽ വി. രമേശ് (42) എന്നിവരാണ് പിടിയിലായത്. 23ന് വൈകുന്നരം വീട്ടിലേക്ക് പോകുന്ന വഴി അയൽവാസി തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഇക്ബാൽ ചോദ്യംചെയ്തതിനാണ് പ്രതികൾ ദേഹോപദ്രവം ചെയ്തത്. തടസ്സം പിടിക്കാൻ ചെന്ന ഭാര്യയെ പ്രതികൾ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തു. പരിക്കേറ്റ ഇക്ബാൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൽ, എസ്.ഐമാരായ സുജിത് ജി. നായർ, ഷിഹാസ് എ.എസ്.ഐ ഫിറോസ്, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

