Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightപോത്ത് വിരണ്ടോടി;...

പോത്ത് വിരണ്ടോടി; കൊട്ടിയത്ത് ദേശീയപാത നിശ്ചലമായി

text_fields
bookmark_border
പോത്ത് വിരണ്ടോടി; കൊട്ടിയത്ത് ദേശീയപാത നിശ്ചലമായി
cancel

കൊ​ട്ടി​യം: ഏ​റെ ജ​ന​ത്തി​ര​ക്കേ​റി​യ സ​മ​യ​ത്ത് വി​ര​ണ്ടോ​ടി​യ പോ​ത്ത് കൊ​ട്ടി​യ​ത്ത് ദേ​ശീ​യ​പാ​ത​യ​ട​ക്കം ഏ​റെ​നേ​രം നി​ശ്ച​ല​മാ​ക്കി. കൊ​ട്ടി​യം ക​മ്പി​വി​ള സ്വ​ദേ​ശി ഷാ​ജി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന പോ​ത്താ​ണ് വി​ര​ണ്ടോ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കl​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ.​ഐ.​പി റോ​ഡി​ലൂ​ടെ ഓ​ടി​യ പോ​ത്ത് ഇ.​എ​സ്.​ഐ ജ​ങ്ഷ​നി​ൽ​നി​ന്ന്​ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് ഏ​റെ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി​യ​ത്.

വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ അ​പ​ക​ട​ഭീ​തി വി​ത​ച്ച് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​ത്ത് കു​തി​ച്ചു. മ​യ്യ​നാ​ട് റോ​ഡും, ക​ണ്ണ​ന​ല്ലൂ​ർ റോ​ഡും സം​ഗ​മി​ക്കു​ന്ന കൊ​ട്ടി​യം ജ​ങ്ഷ​നി​ലെ​ത്തി​യ​തോ​ടെ ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി.

എ​തി​രെ വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് പ​ല​യി​ട​ത്തും ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ത്തി​ക്ക​ര ഭാ​ഗ​ത്തേ​ക്ക്​ ഓ​ടി​യ പോ​ത്തി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സി​താ​ര ജ​ങ്ഷ​ന് സ​മീ​പ​ത്ത് വെ​ച്ച് പി​ടി​ച്ചു​കെ​ട്ടി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ​ത്. വൈ​ദ്യു​തി തൂ​ണി​ൽ പി​ടി​ച്ചു​കെ​ട്ടി​യെ​ങ്കി​ലും പോ​ത്ത് പി​ന്നെ​യും കു​ത​റി​യോ​ടാ​ൻ ശ്ര​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalokottiyam
Next Story