സാമൂഹികവിരുദ്ധർ പോത്തിനെ വെട്ടിക്കൊന്നു
text_fieldsRepresentative Image
കൊട്ടിയം: രാത്രിയുടെ മറവിൽ മിണ്ടാപ്രാണിയെ വെട്ടിക്കൊലപ്പെടുത്തി സാമൂഹിക വിരുദ്ധരുടെ ക്രൂരത. കൊട്ടിയത്ത് വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പോത്തിനെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കൊട്ടിയം കൊട്ടുമ്പുറം പള്ളി പടിഞ്ഞാറ്റതിൽ ബിജുഖാെൻറ പോത്താണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു അക്രമം. മത്സ്യവ്യാപാരിയായ ബിജു രാവിലെ ആറിന് കച്ചവടത്തിന് പോകാനായി ഇറങ്ങിയപ്പോൾ തൊഴുത്തിൽ കെട്ടിയിരുന്ന നാല് പോത്തുകളിൽ ഒന്നിനെ കാണാത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തിയനിലയിൽ കണ്ടത്.
മരത്തിൽ കഴുത്ത് വലിച്ചുമുറുക്കി കെട്ടിയശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്കും നടുവിനും വാലിനും വെട്ടുകയായിരുന്നു. കഴുത്ത് ഭാഗത്ത് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചതിെൻറ പാടുകളുമുണ്ട്.
പോത്തിന് 25000 രൂപയോളം വിലവരും. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ രേഖപ്പെടുത്തിയശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.