Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightബൈക്ക്​ മോഷ്​ടിച്ച്...

ബൈക്ക്​ മോഷ്​ടിച്ച് പൊളിച്ചു വിൽക്കൽ; പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
ബൈക്ക്​ മോഷ്​ടിച്ച് പൊളിച്ചു വിൽക്കൽ; പ്രതികൾ അറസ്​റ്റിൽ
cancel
camera_alt

അ​ഭി​ഷേ​ക്, ദി​ലീ​പ്കു​മാ​ർ

കൊ​ട്ടി​യം: ബൈ​ക്ക്​ മോ​ഷ്​​ടി​ച്ച്​ പൊ​ളി​ച്ചു​വി​റ്റവർ പി​ടി​യി​ൽ. തൃ​ക്കോ​വി​ൽ​വ​ട്ടം ന​ടു​വി​ല​ക്ക​ര ആ​ലും​മൂ​ട് മ​ഠ​ത്തി​ൽ​വി​ള വീ​ട്ടി​ൽ എ​സ്. അ​ഭി​ഷേ​ക് (19), മു​ഖ​ത്ത​ല ദീ​പു ഭ​വ​നി​ൽ ടി. ​ദി​ലീ​പ്കു​മാ​ർ (56) എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 30ന് ​പു​ല​ർ​ച്ച വീ​ട്ടു​മു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ചെ​റി​യേ​ല സ്വ​ദേ​ശി​യാ​യ ഷാ​ന​വാ​സിെൻറ ബൈ​ക്കാ​ണ്​ ഇ​വ​ർ മോ​ഷ്​​ടി​ച്ച​ത്. വാ​ഹ​ന​ത്തിെൻറ ന​മ്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി​യ​ശേ​ഷം അ​ടു​ത്ത ദി​വ​സം ചെ​റി​യേ​ല​യി​ൽ ആ​ക്രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ദി​ലീ​പ്കു​മാ​റി​ന് ന​ൽ​കി.

2500 രൂ​പ ന​ൽ​കി വാ​ങ്ങി​യ ബൈ​ക്ക്​ ആ​ക്രി​ക്ക​ട​യു​ടെ പി​റ​കു​വ​ശ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു​െ​വ​ച്ച് പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഭി​ഷേ​ക് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. തു​ട​ർ​ന്നാ​ണ്​ ദി​ലീ​പി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

കൊ​ട്ടി​യം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ എം.​സി. ജിം​സ്​​റ്റ​ലിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സു​ജി​ത്ത് ബി. ​നാ​യ​ർ, എ​സ്. ഷി​ഹാ​സ്​, അ​ബ്​​ദു​ൽ റ​ഹിം, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, സാം ​ജി. ജോ​ൺ, ഷൈ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike theft
News Summary - bike theft
Next Story