സൈക്കിൾ മോഷ്ടിക്കുന്നയാൾ പിടിയിൽ
text_fieldsകൊട്ടിയം: മയ്യനാട്, കൊട്ടിയം പ്രദേശങ്ങളിൽ നിന്നും സൈക്കിൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്നയാൾ പിടിയിലായി. ആദിച്ചനല്ലൂർ തങ്കം ജങ്ഷന് സമീപം കാരാവിള വീട്ടിൽ നിന്നും മയ്യനാട് ആലുമ്മൂട് എ.എ. ഭവനിൽ താമസിക്കുന്ന സജികുമാർ (44) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ കുറെ നാളുകളായി പൊലീസിനും ജനത്തിനും തലവേദന സൃഷ്ടിച്ച സൈക്കിൾ മോഷ്ടാവാണ് ഒടുവിൽ പിടിയിലായത്. പത്താം ക്ലാസ് ജയിച്ചതിന് മകനായ അൽ അമീന് സമ്മാനിച്ച പുതിയ സൈക്കിൾ മോഷണം പോയതായി ഉമയനല്ലൂർ വടക്കുംകര കിഴക്ക് പാർക്ക് മുക്കിന് സമീപം നജീം നൽകിയ പരാതിയിലാണ് ഒടുവിൽ പ്രതി കുടുങ്ങിയത്.
കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത് ജി. നായർ, ഡി. ഗിരീശൻ, ജോയി, ജി.എ.എസ്.ഐ മധു, സി.പി.ഒമാരായ അമിൽ പ്രസാദ്, അഖിൽ രാജ്, ധനേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

