Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightസ്വർണമാലക്കായി...

സ്വർണമാലക്കായി വയോധികയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
സ്വർണമാലക്കായി വയോധികയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
cancel
Listen to this Article

കൊട്ടിയം: പണം കടംകൊടുക്കാത്തതിന്‍റെ പേരിൽ വീട്ടമ്മയെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം. കഴുത്തിൽ കയർ കുരുക്കുന്നതിനിടെ അബോധാവസ്ഥയിലായ വീട്ടമ്മയുടെ മൂന്നര പവൻ വരുന്ന സ്വർണമാലയുമായി മോഷ്ടാവ് കടന്നു.

ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ അയത്തിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം കടന്ന പ്രതിയെ മണിക്കൂറുകൾക്കകം കൊട്ടിയം പൊലീസ് പിടികൂടി. ഹരിപ്പാട് സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ വേണുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചേകാലോടെ മുഖത്തലയിലായിരുന്നു സംഭവം. തൃക്കോവിൽവട്ടം വില്ലേജ് ഓഫിസിന് സമീപം മുഖത്തല സജി ഭവനിൽ സാവിത്രിയമ്മയെയാണ് (67) കൊലപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം നടന്നത്.

കോവിഡ്​ ആരംഭകാലത്തെ ലോക് ഡൗൺ സമയത്ത് മത്സ്യവിൽപനക്കായി ഇവിടെ എത്തിയ പ്രതി വെള്ളിയാഴ്ച രാവിലെ 10ന്​ സാവിത്രിയമ്മയുടെ വീട്ടിലെത്തി മകൻ സജിയോട് 500 രൂപ കടമായി ആവശ്യപ്പെട്ടു. കൈയിൽ പണമില്ലെന്ന് സജി പറഞ്ഞതിനെ തുടർന്ന് അവിടെ നിന്നും പോയ വേണു വൈകിട്ട് വീണ്ടുമെത്തുകയായിരുന്നു. വീട്ടിൽ വെറെ ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം ചൂടുവെള്ളം ആവശ്യപ്പെടുകയും വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുകയായിരുന്ന സാവിത്രിയമ്മയുടെ കഴുത്തിൽ കയർ മുറുക്കുകയായിരുന്നു. തന്നെ കൊല്ലരുതെന്നും മാല ഊരി നൽകാമെന്നും പറഞ്ഞിട്ടും കൊലപാതകശ്രമം തുടരുകയായിരുന്നു.

കഴുത്തിൽ കയർ കുരുക്കുന്നതിനിടെ ഇവർ ബോധരഹിതയായി വീണതോടെ പ്രതി രക്ഷപെടുകയായിരുന്നു.

സം​ഭ​വം ക​ണ്ട പ​രി​സ​ര​വാ​സി ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വി​വ​ര​ണ​ത്തി​ൽ​നി​ന്ന്​ മോ​ഷ്​​ടാ​വി​നെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തി​യ പൊ​ലീ​സ്​ ഇ​യാ​ളെ ക​ണ്ണ​ന​ല്ലൂ​ർ പ​ഴ​ങ്ങാ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യി​ൽ​നി​ന്ന്​ അ​പ​ഹ​രി​ച്ച സ്വ​ർ​ണ​മാ​ല വി​റ്റ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

ഹ​രി​പ്പാ​ട് ഒ​രു സ്​​ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ചി​റ​യി​ൻ​കീ​ഴ് ര​ണ്ടു മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ഇ​യാ​ൾ. ചാ​ത്ത​ന്നൂ​ർ എ.​സി.​പി ബി. ​ഗോ​പ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്, അ​ബ്ദു​ൽ റ​ഹീം, അ​ഷ്​​ട​മ​ൻ, എ.​എ​സ്.​ഐ സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സാം​ജി ജോ​ൺ, അ​നൂ​പ്, മു​ഹ​മ്മ​ദ് ന​ജീ​ബ്, ച​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Attempt to killAttempt to murderarrestedkottiyam
News Summary - Attempt to kill elderly woman for gold necklace; Defendant arrested
Next Story