യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsകൊട്ടിയം: യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഉമയനല്ലൂർ പന്നിമൺ പ്രശാന്ത് ഭവനിൽ പ്രശാന്താണ് (29) അറസ്റ്റിലായത്.
മദ്യപിക്കുന്നതും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതിനെയും ചോദ്യം ചെയ്ത ഷിജു എന്നയാളെ പ്രതികളായ പ്രശാന്ത്, ചന്തു, പക്രു എന്നിവർ കഴിഞ്ഞ ഒമ്പതിന് തഴുത്തല മണ്ണഞ്ചേരി ക്ഷേത്രത്തിന് സമീപം ആക്രമിച്ചെന്നാണ് കേസ്. പ്രതികൾ വടികൊണ്ട് തലയ്ക്കടിച്ച് ഷിജുവിനെ ഗുരുതരമായി പരിക്കേൽപിച്ചു.
സംഭവത്തിന് കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടിയം എസ്.െഎ സുജീത് ജി.നായരും സംഘവുമാണ് കേസന്വേഷിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

