ആരോഗ്യപ്രവർത്തകയുടെ വീട്ടിൽ ആക്രമണം; ഭർത്താവിന്റെ കൈ തല്ലിയൊടിച്ചു
text_fieldsഅയൽവാസികളുടെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ സുനിൽ
കൊട്ടിയം: കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിനാൽ വീട് മാറി താമസിക്കണമെന്നാവശ്യപ്പെട്ട് അയൽവാസികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വീട്ടിൽ കയറി ഭർത്താവിെൻറ കൈ അടിച്ചൊടിച്ചു. തട്ടാമല മാർക്കറ്റിനടുത്ത് സൂര്യഗായത്രിയിൽ സുനിലിനെയാണ് അയൽവാസികളായ അച്ഛനും മക്കളും ചേർന്ന് ആക്രമിച്ചത്.
സുനിലിെൻറ ഭാര്യ ഷിബി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സാണ്. തട്ടാമല സ്കൂളിന് സമീപം ആദിത്യ മെഡിക്കൽ സ്റ്റോർ നടത്തുന്ന സുനിൽ ശനിയാഴ്ച രാവിലെ കടയിലേക്ക് പോകുന്നതിനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ ഇവർ വീടിെൻറ ഗേറ്റ് തകർത്ത് അകത്ത് കയറി ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് സുനിൽ പറഞ്ഞു. ഇരവിപുരം പൊലീസിൽ പരാതി നൽകി.