യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ചു; ഒളിവിലായിരുന്ന പ്രതി ഒരുവർഷത്തിന് ശേഷം അറസ്റ്റിൽ
text_fieldsവിവേക്
കൊട്ടിയം: യുവാവിനെ ഗുരുതരമായി പരിക്കേൽപിച്ച ശേഷം ഒളിവിലായിരുന്ന പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി അറസ്റ്റ് ചെയ്തു.
ഒരുവർഷമായി ഒളിവിലായിരുന്ന മുഖത്തല കുറുമണ്ണ വലിയമാടത്തിൽ വടക്കതിൽ വീട്ടിൽ വിവേക് (24) ആണ് അറസ്റ്റിലായത്. 2019 ജൂണിൽ വഴിതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തൃക്കോവിൽവട്ടം കുറുമണ്ണ സിന്ധു ഭവനിൽ അനിൽകുമാറിനെ ഇരുമ്പ് വടി കൊണ്ടു തലക്കടിച്ചും കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേൽപിച്ചും ഒളിവിൽ പോകുകയായിരുന്നു.
കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ചാത്തന്നൂർ എ.സിപി ഷൈനു തോമസിെൻറ മേൽനോട്ടത്തിൽ കൊട്ടിയം എസ്.ഐ സുജിത് ജി. നായരും സംഘവും ആണ് അറസ്റ്റ് ചെയ്തത്.
കൊട്ടിയം സ്റ്റേഷൻ ചാർജ് വഹിക്കുന്ന കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ കൊട്ടിയം എസ്.ഐമാരായ സുജിത് ജി. നായർ, പ്രവീൺ, പ്രേബഷനറി എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ ശശിധരൻ പിള്ള, സി.പി.ഒ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം ജെ.എഫ്.എം.സി രണ്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.