ചായക്കടയിൽ വയോധികനെയും ഭാര്യെയയും അക്രമിച്ചു; രണ്ട് പേരെ കസ്റ്റഡിയിലെടുത്തു
text_fieldsകൊട്ടിയം: ഇതരസംസ്ഥാനക്കാർ നടത്തുന്ന ചായക്കടയിൽ മദ്യപസംഘം നടത്തിയ ആക്രമണത്തിൽ കടയുടമക്കും ഭാര്യക്കും പരിക്കേറ്റു. കണ്ണനല്ലൂർ പാലമുക്കിലെ ചായക്കടയിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു അക്രമം.
ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ചേർന്നാണ് അക്രമം നടത്തിയത്. കട നടത്തുന്ന വയോധികനെയും ഭാര്യെയയും ആക്രമിച്ച ശേഷം സാധനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടാക്കി. പിന്നാലെ ഇന്നോവ കാറിൽ അക്രമികളെ സഹായിക്കാൻ കൂടുതൽ പേരെത്തിയതോടെ നാട്ടുകാർ പ്രശ്നത്തിലിടെപട്ടത് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കി.
സംഭവമറിഞ്ഞ് എത്തിയ െപാലീസ് അക്രമികളിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ബൈക്കും ഇന്നോവ കാറും െപാലീസ് കസ്റ്റഡിയിലെടുത്തു.