മാനാംകുന്ന് റോഡിൽ അപകടം പതിയിരിക്കുന്നു
text_fieldsതാഴ്ചയിലേക്ക് വീണ കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിൽ കൊട്ടിയം ഈസ്റ്റ് മാനാംകുന്ന് റോഡിൽ അപകടം പതിയിരിക്കുന്നു. കഴിഞ്ഞദിവസം കാർ നിയന്ത്രണംവിട്ട് മതിൽ തകർത്തു താഴേക്ക് പതിച്ചിരുന്നു. ഇവിടെയുള്ള സ്വകാര്യ സ്കൂളിന് അടുത്ത് റോഡ് വളരെ ഉയരത്തിലാണ്. എന്നാൽ, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ താഴേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണ്.
രണ്ട് കൊടും വളവുകളുള്ള ഇവിടെ സ്കൂളിന് സമീപമാണ് മതിൽ തകർത്ത് കാർ താഴേക്ക് പതിച്ചത്. കാറിലുണ്ടായിരുന്ന കുട്ടി സീറ്റ് ബെൽറ്റ് ഇട്ടിരുന്നതിനാൽ അത്യാഹിതം ഒഴിവായി. പ്രദേശവാസികൾ പലതവണ കലക്ടർക്കും പഞ്ചായത്തിനും മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

