Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_right35 കിലോ കഞ്ചാവും...

35 കിലോ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടികൂടി

text_fields
bookmark_border
35 കിലോ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടികൂടി
cancel
camera_alt

​വീ​ട്ടി​നു​ള്ളി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കൊ​ട്ടി​യം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്സൈ​സ് സം​ഘ​ത്തെ വെ​ട്ടി​ച്ച് ക​ട​ന്ന കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. കാ​റി​ൽ​നി​ന്ന്​ 35 കി​ലോ ക​ഞ്ചാ​വും ടൈ​ടോ​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഇ​രു​നൂ​റോ​ളം മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തു.

കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ർ കു​ള​പ്പാ​ടം പു​ത്ത​ൻ​ക​ട സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​ഫി​ൻ, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഹാ​രീ​സ് എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ ക​ണ്ണ് വെ​ട്ടി​ച്ച് ക​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ര​ഞ്ഞെ​ട​പ്പി​നു മു​ന്നോ​ടി​യാ​യി എ​ക്സൈ​സ് വി​ഭാ​ഗം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ പാ​ല​മു​ക്കി​ൽ എ​ക്സൈ​സ് വാ​ഹ​ന​പ​രി​ശോ​ധ ന​ട​ത്തു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് ഷെ​ഫി​ൻ സ​ഞ്ച​രി​ച്ച കാ​റി​ന് കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ർ​ത്തി​യി​ല്ല. പി​ന്നീ​ട്​ കാ​ർ ഒ​രു വീ​ടി​ന്റെ മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ലാ​ണ്​​ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും ഷെ​ഫി​ന്റെ മു​റി​പു​റ​ത്തു​നി​ന്നും പൂ​ട്ടി​യി​രു​ന്നു. പൂ​ട്ട് പൊ​ളി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ളു​ടെ മു​റി​യി​ൽ ക​റ​ൻ​സി നോ​ട്ടു​ക​ൾ എ​ണ്ണു​ന്ന മെ​ഷീ​നും ക​ണ്ടെ​ത്തി.

പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നു​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ ആ​ലു​വ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ വാ​ട​ക​യ്ക്കെ​ടു​ത്ത​താ​ണെ​ന്നാ​ണ് രേ​ഖ​ക​ളി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ആ​റു മാ​സം മു​മ്പ്​ പാ​ല​ക്കാ​ട് വെ​ച്ച് 30 കി​ലോ ക​ഞ്ചാ​വു​മാ​യി ഷെ​ഫി​നെ​യും സം​ഘ​ത്തെ​യും എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്ന​താ​യും റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​തി​ക്കാ​യി വ്യാ​പ​ക തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഖ​ലാ​മു​ദ്ദീ​ൻ, എ​ക്സൈ​സ് ഉ​ദ്യാ​ഗ​സ്ഥ​രാ​യ അ​നി​ൽ​കു​മാ​ർ, ജോ​ൺ, എ. ​സ​ലിം, ശ​ശി​കു​മാ​ർ, ബി​ജു​മോ​ൻ, സി​ജി​ൻ, സു​നി​ൽ കു​മാ​ർ, അ​ഖി​ൽ, എ​സ്. ദി​വ്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsDrug PillsCannabis
News Summary - 35 kg of Cannabis and drug pills were seized
Next Story