വീട്ടിൽ അതിക്രമിച്ചുകയറി പീഡനം; 21 വർഷം കഠിനതടവ്
text_fieldsകൊട്ടാരക്കര: യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21വർഷം കഠിനതടവ്. കടയ്ക്കൽ മാങ്കോട് വില്ലേജിൽ കൊണ്ടോടി വലിയവിളവീട്ടിൽ ഷമീറിനെ (31) യാണ് അയൽവാസിയെ പീഡിപ്പിച്ചതിന് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 21 വർഷം കഠിനതടവും 65,000 രൂപ പിഴക്കും ശിക്ഷിച്ചത്.
കൊട്ടാരക്കര-കടയ്ക്കൽ പൊലീസ് സ്റ്റേഷൻപരിധിയിൽ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടറായിരുന്ന എസ്. സാനിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിക്ക് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി ഷുഗു സി. തോമസ് ഹാജരായി. ജഡ്ജി അഞ്ജു മീര ബെർലയാണ് വിധി പ്രസ്താവിച്ചത്.

