എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
text_fieldsആശിഷ്
ശ്രീകുമാര്‍
കൊട്ടാരക്കര: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് കൊട്ടാരക്കര എക്സൈസിന്റെ പിടിയിൽ. നെടുവത്തൂർ നാടല്ലൂർ നടത്തിയ റെയ്ഡിൽ 4.730 ഗ്രാം എം.ഡി.എം.എയും എട്ട് ഗ്രാം കഞ്ചാവും ബൈക്കിൽ കടത്തികൊണ്ട് വന്ന കുറ്റത്തിന് കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷനിലെ ചന്ദ്രാലയം വീട്ടിൽ (ശാസ്ത്രി നഗർ 208) ആശിഷ് ശ്രീകുമാറി (35)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 14800 രൂപയും ബൈക്കും പിടികൂടി.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. ദീപക്കിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റൈഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിലു, ഗിരീഷ് സിവിൽ എക്സൈസ് ഓഫിസർമാരായ രാകേഷ്, രാഹുൽ, ജ്യോതി, ജിനു, ബാലു, വിഷ്ണു, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വിവേക്, വനിത സിവിൽ എക്സൈസ് ഓഫിസർ അർച്ചന കുമാരി എന്നിവർ പങ്കെടുത്തു.

