Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒപ്പം താമസിച്ച സ്ത്രീയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഒപ്പം താമസിച്ച സ്ത്രീയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ
cancel

കൊട്ടാരക്കര: ആറ് വർഷമായി ഒപ്പം താമസിക്കുകയായിരുന്ന സ്ത്രീയെ ഭീഷണിപെടുത്തുകയും മർദിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കഴക്കൂട്ടം അണ്ടൂർകോണം ലത ഭവനിൽ ബിജു എൻ. നായർ (45) ആണ് അറസ്റ്റിലായത്. ബാങ്ക് ജീവനക്കാരനായ ബിജു തൃക്കണ്ണമംഗലിൽ വീട് വാടകയ്‌ക്കെടുത്ത് ഗീതയോടൊപ്പം താമസിച്ചു വരുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബിജുവിന്‍റെ മർദനമേറ്റ ഗീത വീട്ടിൽ നിന്നു ഇറങ്ങി ഓടി വാർഡ് കൗൺസിലറുടെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന് പൊലീസും കൗൺസിലറും ചേർന്ന് ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth arrested for assaulting woman
Next Story