എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsഹരികൃഷ്ണൻ
കൊട്ടാരക്കര: അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കുണ്ടറ ആലുംമൂട് നെടുംകുറ്റിവിള വീട്ടിൽ ഹരികൃഷ്ണനെ (27) ആണ് 5.18 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. ഹരികൃഷ്ണൻ മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
ഡാൻസാഫ് എസ്.ഐ ബിജുഹഖ്, ഉമേഷ്, സി.പി.ഒമാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ലീറ്റസ്, കുണ്ടറ എസ്.ഐ സജിത്ത്, എസ്.സി.പി.ഒ മധു, രാജീവ്, സി.പി.ഒ അനീഷ്, ജിതിൻ എന്നിവരുൾപ്പെട്ട ടീമാണ് അറസ്റ്റ് ചെയ്തത്.

