വോട്ട് ലിസ്റ്റിൽ സ്ത്രീ; സ്ത്രീ വേഷമണിഞ്ഞ് വോട്ടുചെയ്ത് പ്രതിഷേധിച്ച് 76കാരൻ
text_fieldsസ്ത്രീവേഷമണിഞ്ഞ്
വോട്ട് ചെയ്യാനെത്തിയ
രാജേന്ദ്രപ്രസാദ്
കൊട്ടാരക്കര: എഴുകാേണിൽ വോട്ടേഴ്സ് ലിസ്റ്റിൽ സ്ത്രീ എന്ന് കണ്ടതാടെ 76കാരൻ സ്ത്രീവേഷമണിഞ്ഞ് വോട്ടു ചെയ്ത് പ്രതിഷേധിച്ചു. എഴുകോൺ സ്വദേശി രാജേന്ദ്രപ്രസാദ് എഴുകോൺ ഗവ.യു.പി.എസിൽ 113 നമ്പറിലാണ് പുരഷനായ ആൾ സ്ത്രീവേഷം അണിഞ്ഞ് വോട്ട് ചെയ്തത്.
തലയിൽ ഹെൽമറ്റും വെപ്പ് മുടിയും ആഡംബര കണ്ണാടിയും മാക്സിയും ധരിച്ച് കൈയിൽ ടാബും ഭരണഘടനയുടെ ബുക്കും പിടിച്ചാണ് രാജേന്ദ്രൻ എത്തിയത്. വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ തന്നെ റോഡിലുള്ളവർ ‘സ്ത്രീയായി മാറിയ’ രാജേന്ദ്രപ്രസാദിനെനോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. കാര്യങ്ങൾ നാട്ടുകാർ ചോദിച്ചപ്പോഴാണ് രാജേന്ദ്രൻ തൻറെ ദുർഗതിയെക്കുറിച്ച് അവരോട് പറഞ്ഞത്. രാജേന്ദ്രപ്രസാദ് സ്ത്രീവേഷത്തിൽ വരിയിൽ നിൽക്കുകയും വോട്ട് ചെയ്യുകയും ചെയ്തു.

