വെണ്ടാർ മനക്കരക്കാവ് മണ്ഡപം എത് നിമിഷവും നിലപൊത്താറായ അവസ്ഥയിൽ
text_fieldsവെണ്ടാർ മനക്കരക്കാവ് മണ്ഡപം
കൊട്ടാരക്കര: വെണ്ടാർ മനക്കരക്കാവ് മണ്ഡപം എത് നിമിഷവും നിലപൊത്താറായ അവസ്ഥയിലാണ്. മേൽക്കൂര തകർച്ചയിലായിട്ട് വർഷങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തി മണ്ഡപം സംരക്ഷിക്കാൻ അധികൃതർ തയ്യാറല്ല. പുത്തൂർ- കൊട്ടാരക്കര റോഡരികിലെ മനക്കരക്കാവ് ജങ്ഷനിലാണ് പഴമയുടെ ഈ വഴിയമ്പലം ഇന്ന് നാട്ടുകാർ വെയിറ്റിംഗ് ഷെഡായി ഉപയോഗിക്കുന്നുണ്ട്.
നൂറ്റാണ്ടുകളുടെ പെരുമയുള്ള മണ്ഡപം കുളക്കട ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിലാണെങ്കിലും സമീപത്തെ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്‍റെ ആചാരങ്ങൾക്കും മറ്റും ഉപയോഗിക്കാറുമുണ്ട്. കാറ്റടിച്ചാൽ വീഴുന്ന തരത്തിലാണ് മേൽക്കൂരയിലെ ഓടുകൾ. ഏത് നിമിഷവും അപകടം സംഭവിക്കാം.
മേൽക്കൂര നിലംപൊത്തിയാൽ കൂടുതൽ ദുരിതങ്ങളുമുണ്ടാകും. മേൽക്കൂരയിലെ ഓടുകൾ ഇളകിമാറിയ ഇടങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ വച്ച് നനയാതിരിക്കാൻ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. മേൽക്കൂരയുടെ വശങ്ങൾ വളഞ്ഞ് ഒടിഞ്ഞു. ഇത് നിലംപൊത്താതിരിക്കാൻ ചെറിയ കമ്പുകൾകൊണ്ട് താങ്ങ് കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

