Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ലോക്ഡൗണിനിടയിലും വാഹനത്തിൽ കൊണ്ടുനടന്ന് വിൽപ്പന; 15 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
text_fieldsbookmark_border
കൊട്ടാരക്കര (കൊല്ലം): ലോക്ഡൗണിനിടയിലും വാഹനത്തിൽ കൊണ്ടുനടന്ന് വിൽക്കുകയായിരുന്ന 15 ലിറ്റർ ചാരായവുമായി ഒരാളെ കൊട്ടാരക്കര എക്സൈസ് പിടികൂടി. കോട്ടാത്തല സുരേന്ദ്രലായം വീട്ടിൽ പ്രകാശിനെയാണ് (45) പിടികൂടിയത്. ഇയാളിൽനിന്ന് വാറ്റുപകരണങ്ങളും വാഹനവും പിടിച്ചെടുത്തു.
കൊട്ടാരക്കര എക്സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ ഷിലു എ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ സന്തോഷ് കുമാർ, രമേശൻ, സി.ഇ.ഒമാരായ വിവേക്, രാകേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
