ഉപയോഗ ശൂന്യമായ ടെലിഫോൺ പോസ്റ്റുകൾ അപകടക്കെണി
text_fieldsകൊട്ടാരക്കര ചന്തമുക്കിൽ അപകടകരമായ നിലയിലുള്ള
ടെലിഫോൺ പോസ്റ്റ്
കൊട്ടാരക്കര: ഉപയോഗ ശൂന്യമായ ടെലിഫോൺ പോസ്റ്റുകൾ അപകടക്കെണിയാവുന്നു. ചന്തമുക്ക്, പുലമൺ, മുസ്ലിം സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് അപകടകരമായ നിലയിൽ പോസ്റ്റുകൾ നിൽക്കുന്നത്. നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പോ കൊട്ടാരക്കര നഗരസഭയോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഏതുനിമിഷവും റോഡിലേക്ക് വീഴാറായി ചരിഞ്ഞാണ് മിക്ക പോസ്റ്റുകളും നിൽക്കുന്നത്. എം.സി റോഡിന് വശങ്ങളിൽ ഇത്തരത്തിൽ 50ൽ അധികം ടെലിഫോൺ പോസ്റ്റുകളുണ്ട്.
റോഡിലേക്ക് ചേർന്ന് നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് വശം കൊടുക്കാനും സാധിക്കാത്ത അവസ്ഥയാണ്. ഇവയിൽ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പോസ്റ്റുകളാണ് ഭൂരിഭാഗവും. ഓരോ തവണ റോഡ് ടാറ് ചെയ്യുമ്പോഴും പോസ്റ്റുകൾ നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിക്കുമെങ്കിലും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

