Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടാരക്കര സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsbookmark_border
കൊട്ടാരക്കര: പരാതികളുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു ജോൺ, രതീഷ് എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷ് സസ്പെൻഡ് ചെയ്തത്. ബിജു ജോൺ പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപണം ഉയർന്നിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ പല തവണ ഇയാൾ സംസാരിച്ചതായി തെളിവുസഹിതം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. രതീഷ് പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാണ് പരാതി. രണ്ടുപേർക്കെതിരെയും എഫ്.ഐ.ആർ ഇട്ട് കേസെടുത്തിരുന്നു.
Next Story

