Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഴിയാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
വിഷ്ണു, ഷിബിൻ
കൊട്ടാരക്കര: വഴിയാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിച്ച രണ്ടുപേർ അറസ്റ്റിലായി. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിച്ച സംഘത്തിലെ പാങ്ങോട് ഭരതന്നൂർ ലെനിൻകുന്നിൽ ഷീജ ഭവനത്തിൽ ഷിബിൻ (32), കുളത്തുപ്പുഴ ചോഴിയക്കോട് അഭയ് വിലാസം വീട്ടിൽ വിഷ്ണു (30) എന്നിവരെയാണ് പിടികൂടിയത്.
കടയ്ക്കൽ സ്റ്റേഡിയത്തിന് സമീപത്ത് െവച്ചും ആനപ്പാറയിലും വഴിയാത്രക്കാരായ സ്ത്രീകളെ മോട്ടോർസൈക്കിളിൽ പിന്തുടർന്ന് മാല പൊട്ടിക്കുന്ന സംഘമാണ്. പ്രതികൾക്കെതിരെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

