നമ്പർേപ്ലറ്റ് ഒഴിവാക്കി യാത്ര; വാഹന പരിശോധനക്കിടെ പിടിയിലായത് ആഡംബര ബൈക്ക് മോഷ്ടാക്കൾ
text_fieldsഅഭിറാം, സൽമാൻ എസ്. ഹുസൈൻ, അഭിഷന്ത്
കൊട്ടാരക്കര (കൊല്ലം): ആഡംബര ബൈക്ക് മോഷണക്കേസിലെ പ്രതികളെ ഏഴുകോൺ പൊലീസ് പിടികൂടി. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം കൊച്ചുള്ളൂർ റോഡ് ഗാർഡൻസ് ചന്തവിളവീട്ടിൽ ഹൗസ് നമ്പർ മൂന്നിൽ അഭിറാം (23), കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മുസ്ലിം സ്ട്രീറ്റിൽ ഹയാത്ത് ലീമാൻ പള്ളിക്ക് സമീപം പാറവിള വീട്ടിൽ സൽമാൻ എസ്. ഹുസൈൻ (18), നെടുവത്തൂർ ഈഴക്കാല പള്ളത്ത് വീട്ടിൽ അഭിഷന്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് ചെന്നൈ രാജപുരം സ്വദേശിയായ നവീൻരാജിെൻറ മുന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന ബൈക്ക് പ്രതികളിൽനിന്ന് കസ്റ്റഡിയിലെടുത്തു. എഴുകോൺ പൊലീസിെൻറ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി വിശദമായി അന്വേഷിച്ചതിൽ ഇവർ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എഴുകോൺ പൊലീസിെൻറ വാഹന പരിശോധനക്കിടയിൽ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനം കണ്ടതിനെ തുടർന്ന് കസ്റ്റഡയിലെടുക്കുകയായിരുന്നു. തുടർന്ന് വാഹനത്തിെൻറ എൻജിൽ നമ്പർ ഉപയോഗിച്ച് വാഹന ഉടമയെ കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

