Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊട്ടാരക്കര ചന്തമുക്കിലെ ട്രാഫിക് റോഡ് വീണ്ടും തകർന്നു

text_fields
bookmark_border
വളവ് ഭാഗത്ത് കുഴികൾ രൂപപ്പെട്ടതിനാൽ വാഹനാപകടങ്ങൾ പതിവാകുന്നു
കൊട്ടാരക്കര ചന്തമുക്കിലെ ട്രാഫിക് റോഡ് വീണ്ടും തകർന്നു
cancel
camera_alt

ത​ക​ർ​ന്ന കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ലെ ട്രാ​ഫി​ക് റോ​ഡ്

കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിലെ ട്രാഫിക് റോഡ് വീണ്ടും തകർന്നു. രണ്ട് മാസം മുമ്പാണ് റോഡിൽ ഇന്റർലോക്ക് ചെയ്തത്. ഓയൂർ-കൊട്ടാരക്കര, കൊട്ടാരക്കര-പുത്തൂർ റോഡ് എന്നിവ കടന്നുപോകുന്ന പാതയാണിത്. പുത്തൂർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്.

വളവ് ഭാഗത്തായി കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹനാപകടങ്ങൾ പതിവാകുന്നു. നഗരസഭയുടെ നേതൃത്വത്തിലാണ് റോഡിലെ കുഴികൾ മുമ്പ് അടച്ചിരുന്നത്. പിന്നീട് മഴയിൽ അവ ഭാഗികമായി ഒലിച്ചുപോവുകയായിരുന്നു. ഗതാഗത തിരക്ക് വർധിച്ച ഇവിടെ അടിയന്തരമായി കുഴികളിൽ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - traffic road at Kottarakkara Chanthamuk has collapsed again
Next Story