Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊട്ടാരക്കര എം.സി...

കൊട്ടാരക്കര എം.സി റോഡിൽ ഗതാഗതത്തിരക്ക്; നിയന്ത്രിക്കാൻ കഴിയാതെ പൊലീസ്

text_fields
bookmark_border
traffic jam
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര എം.​സി റോ​ഡി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക്

കൊ​ട്ടാ​ര​ക്ക​ര: എം.​സി റോ​ഡി​ലെ വ​ൻ ഗ​താ​ഗ​ത​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ പൊ​ലീ​സ്​ ബു​ദ്ധി​മു​ട്ടു​ന്നു. തു​ട​ർ​ച്ച​യാ​യി ആ​റു​ദി​വ​സ​മാ​യി വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്.

ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സ്​ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. പു​ല​മ​ൺ ഭാ​ഗ​ത്ത് സി​ഗ്ന​ൽ ലൈ​റ്റ്​ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. പൊ​ലീ​സ്​ ത​ന്നെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. എം.​സി റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​മ്പോ​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ട​റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​ട​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും നീ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യ​പ്പോ​ൾ പൊ​ലീ​സ്​ ബു​ദ്ധി​മു​ട്ടി​ലാ​യി. ഈ ​സ​മ​യം പ​ട്ടി​ക​ജാ​തി മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പു​ല​മ​ൺ ജ​ങ്ഷ​നി​ൽ നി​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ പൊ​ലീ​സ്​ ബാ​രി​ക്കേ​ഡ് വെ​ച്ച് ത​ട​ഞ്ഞ​തോ​ടെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം പാ​ടേ പാ​ളി. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം ചെ​റി​യ രീ​തി​യി​ലെ​ങ്കി​ലും നേ​രെ​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsTraffic Jam
News Summary - Traffic congestion on Kottarakkara MC Road- Unable to control the police
Next Story