Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightതേവലപ്പുറം മിനി...

തേവലപ്പുറം മിനി സ്റ്റേഡിയം യാഥാർഥ്യത്തിലേക്ക്

text_fields
bookmark_border
thevalappuram mini stadium
cancel
camera_alt

തേ​വ​ല​പ്പു​റം മി​നി സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ർ​മാ​ണോ​ദ്​​ഘാ​ട​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

നി​ർ​വ​ഹി​ക്കു​ന്നു

കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ല​പ്പു​റം മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി സ്ഥ​ലം എ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ച്ച ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്. കാ​യി​ക​വ​കു​പ്പ് എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ർ​മാ​ണം.

ര​ണ്ട​ര​പ​തി​റ്റാ​ണ്ടു​മു​മ്പാ​ണ് തേ​വ​ല​പ്പു​റം മൂ​ന്നു​മൂ​ർ​ത്തി ക്ഷേ​ത്ര ചി​റ​യു​ടെ സ​മീ​പ​ത്താ​യി മി​നി സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ ആ​ലോ​ച​ന തു​ട​ങ്ങി​യ​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ ഇ​വി​ടം ച​ളി​ക്കു​ണ്ടാ​കും. മ​ഴ മാ​റി​യാ​ലും ഏ​റെ നാ​ൾ സ്ഥി​തി​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല. സ്ഥി​തി മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മി​നി സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​യി തു​ക അ​നു​വ​ദി​ച്ച​ത്. 1.67 ഏ​ക്ക​ർ ഭൂ​മി ഇ​വി​ടെ​യു​ണ്ട്. ഭൂ​മി അ​ള​ന്ന് അ​തി​ർ​ത്തി നി​ശ്ച​യി​ച്ചു.

വ​ശ​ങ്ങ​ൾ ക​രി​ങ്ക​ല്ലു കൊ​ണ്ട് കെ​ട്ടി സം​ര​ക്ഷ​ണ​ഭി​ത്തി​യൊ​രു​ക്കു​ക​യാ​ണ്. ക​ളി​ക്കാ​നു​ള്ള സ്ഥ​ലം, ഗാ​ല​റി, ടോ​യ്​​ല​റ്റ്, മി​നി ഇ​ൻ​ഡോ​ർ ക​ളി​സ്ഥ​ലം, പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​ക്കു​ള്ള ന​ട​പ്പാ​ത​ക​ൾ തു​ട​ങ്ങി മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ക. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ളി​ക്കാ​ൻ ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​കും.

മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി.​കെ. ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി. ​സു​മാ​ലാ​ൽ, ആ​ർ.​എ​സ്. അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsThevalappuram Mini Stadium
News Summary - Thevalappuram mini stadium becoming a reality
Next Story